Latest News
Loading...

എൽഡിഎഫ് പഞ്ചായത്ത്‌ അംഗങ്ങൾക്കെതിരെ കയ്യേറ്റ ശ്രമം



 മൂന്നിലവ് ഗ്രാമ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളെ കയ്യേറ്റം ചെയ്തതായി ആരോപണം. മൂന്നിലവ് രണ്ടാം വാർഡ് മെമ്പർ ജെയിംസ് മാമൻ, പത്രണ്ടാം വാർഡ് മെമ്പർ അജിത് പെമ്പിളക്കുന്നേൽ എന്നിവരെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ജോഷ്വാ കയ്യേറ്റം ചെയ്തെന്നാണ് ആക്ഷേപം.   രണ്ടാം വാർഡിൽ പൊതുമരാമത് നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടം നിർമാണം പൂർത്തീകരിക്കുന്നതിന് മുൻപേ ഉദ്‌ഘാടനം ചെയ്യുന്ന സംബന്ധിച്ച് ചർച്ച ചെയുന്നതിന് യുഡിഫ് ഭരണ സമിതി വ്യാഴാഴ്ച്ച അടിയന്തര പഞ്ചായത്ത്‌ കമ്മിറ്റി ചേർന്നിരുന്നു.



എന്നാൽ നിർമാണം പൂർത്തീകരിച്ചിട്ടിലെന്നും, കെട്ടിടം പഞ്ചായത്തിനു കൈമാറുന്നതിനെ മുൻപ് ഉദ്‌ഘാടനം നടത്തെല്ലെന്ന് ഇടത് അംഗങ്ങൾ കമ്മിറ്റിയിൽ ആവിശ്യപെട്ടു. ഇതേ തുടർന്ന് കമ്മിറ്റിയിൽ വാക്കുതർക്കം ഉണ്ടാക്കുകയും ഇതിനിടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കയ്യേറ്റം ചെയ്യുകയായിരുന്നേന്നും ജെയിംസ് മാമൻ, അജിത് പെമ്പിളക്കുന്നേൽ എന്നിവർ അറിയിച്ചു. 

ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റിന്റെ കാലാവധി തീരുന്നതിനാൽ ബ്ലോക്ക് പ്രസിഡന്റിനെ കൊണ്ട് കെട്ടിടം ഉദ്‌ഘാടനം  ചെയ്യിപ്പിക്കാനായിരുന്നു ഭരണ സമിതിയുടെ തീരുമാനമെന്നും ഉദ്‌ഘാടനം  നടത്തുവാനുള്ള യുഡിഫ് പഞ്ചായത്ത്‌ ഭരണാസമതിയുടെ നീക്കത്തിനെതിരെ ശക്തമായ സമരം പരുപാടികൾ സംഘടിപ്പിക്കുമെന്നും എൽഡിഎഫ് പഞ്ചായത്ത്‌ കൺവീനർ കെഒ ജോർജ് അറിയിച്ചു.

Post a Comment

0 Comments