Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ "കരുതലോടെ മുന്നോട്ട് "ഹോമിയോ മരുന്നുവിതരണം



തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുവിതരണം 'കരുതലോടെ മുന്നോട്ട് ' എന്ന പദ്ധതി ആരംഭിച്ചു. 


.ഒക്ടോബർ 25,26, 27 തീയതികളിൽ കുട്ടികൾക്ക് മരുന്നുകൾ വിതരണം ചെയ്യും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. 

സ്റ്റാൻഡിങ് കമ്മറ്റി  ചെയർമാൻമാരായ ബിനോയ്‌ ജോസഫ്,  മോഹനൻ കുട്ടപ്പൻ ഹോമിയോ മെഡിക്കൽ ഓഫീസർ  ഡോ. സൗമ്യ ലക്ഷ്മി ഫാർമസിസ്റ്റ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments