Latest News
Loading...

തൊടുപുഴ റോഡിൽ അപകടഭീഷണി തുടരുന്നു

കനത്ത മഴ തുടരുമ്പോൾ ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ അപകടഭീഷണിയായി ഇളകി വീഴാറായ കല്ലുകളും മൺതിട്ടകളും. മേലുകാവ് കാഞ്ഞിരം കവല മുതൽ മുട്ടം വരെയുള്ള ഭാഗത്ത് ഇത്തരത്തിലുള്ള അപകടസാധ്യത പലയിടങ്ങളിലുമുണ്ട്. തിങ്കളാഴ്ച രാത്രിയിലും കല്ലിളകി വീണ് അപകടമുണ്ടായി.


കാഞ്ഞിരംകവല മുതലുള്ള ചെങ്കുത്തായ ഇറക്കത്തിൽ മഴയില്ലെങ്കിൽപോലും അപകടസാധ്യത ഏറെ യാണ്. മലമ്പ്രദേശം വെട്ടിയെടുത്ത് നിർമിച്ച റോഡിൽ കനത്ത മഴയിൽ കല്ലിളകി വീണ സംഭവം ഇ തിന് മുൻപും ഉണ്ടായിട്ടുണ്ട്. റോഡിലേയ്ക്ക് ഇളകി വീഴുന്ന കല്ലുകൾ രാത്രി യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
.വടക്കുംചേരി ഭാഗത്ത് തിങ്കളാഴ്ച രാത്രി റോഡിലേയ്ക്ക് പതിച്ച കല്ല് ഇറക്കിൽ ഉരുണ്ട് വന്നാണ് കാ റിലിടിച്ചത്. മേച്ചാൽ തടത്തിപ്പാക്കൽ റെജിയുടെ വാഹനത്തിലാണ് കല്ല് ഇടിച്ചത്. സാമാന്യം വലിപ്പ മുള്ള കല്ലായിരുന്നു ഇത്. കല്ല് വന്നിടിച്ച് കാറിനും സാരമായ തകരാർ സംഭവിച്ചു.

.ഇളകിവീഴാൻ തരത്തിൽ റോഡിന് മുകളിലായി തുടരുന്ന കല്ലുകൾ നീക്കം ചെയ്യാൻ അധികാരികൾ തയാറാകണമെന്നാണ് ഉയരുന്ന ആവശ്യം.

Post a Comment

0 Comments