Latest News
Loading...

പാലായെ ഞെട്ടിച്ച കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യം



പാലായെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകം. പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യം. 2 വയസ് കൂടുതലുള്ള നിതിന, അഭിഷേകിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ക്രൂരമായ കൊലപാതകത്തിന് കാരണായത്. 


.
സംസ്ഥാനത്ത് തന്നെ പ്രശസ്തമായി സെന്റ് തോമസ് കോളേജില്‍ 2 വര്‍ഷമായി കോളേജില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടന്നുവരുന്നത്. ഇന്ന് പരീക്ഷയ്‌ക്കെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. നേരിട്ട് അധ്യാപകര്‍ക്കും കുട്ടികളോട് ബന്ധമില്ലാത്തതിനാല്‍ ഇവരെ കുറിച്ച് വിവരിക്കാന്‍ അധ്യാപകര്‍ക്കും ആകുന്നില്ല. 

.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ഡി ശില്‍പ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. 

Post a Comment

0 Comments