Latest News
Loading...

ഇടുക്കി ഡാം നിറയാന്‍ 5 അടികൂടി മതി



ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇന്ന് രാവിലെ 9.10ന് ആണ് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. 



.പരമാവധി ജലനിരപ്പിലെത്താൻ 5 അടി ബാക്കിയുള്ളുപ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക.  2390.88 അടിയാണ് രാവിലെ 9ന് ഡാമിലെ ജലനിരപ്പ് (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്). 2392.52 ആയിരുന്നു കഴിഞ്ഞ വർഷം ഇതേ ദിവസത്തെ ജലനിരപ്പ്.
.ഡാം റൂൾ കർവ് പ്രകാരം ഒക്ടോബർ 20 വരെ 2395 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. 3 അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ടും 4 അടി ഉയർന്നാൽ റെഡ് അലർട്ടും പിന്നെയും ഒരടി കൂടി ഉയർന്നാൽ ഡാം തുറന്നു വിടുകയും ചെയ്യും. 


Post a Comment

0 Comments