Latest News
Loading...

ഓപ്പറേഷന്‍ പി ഹണ്ട് , ജില്ലയില്‍ വ്യാപക റെയ്ഡ്


പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്‌ളീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചു . കോട്ടയം ജില്ലാപോലീസ് മേധാവി ഡി.ശില്പ ഐ.പി.എസ്സിന്റെ നിര്‍ദ്ദേശാനുസരണം  നടന്ന റെയ്ഡില്‍ അന്‍പതോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും രണ്ടു പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 

.
കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഓ മാര്‍ക്ക് ജില്ലാപോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. വരുംദിവസങ്ങളിലും കുട്ടികള്‍ക്കെതിരെയുള്ള  അശ്‌ളീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്നു ജില്ലാപോലീസ് മേധാവി അറിയിച്ചു. 
.പ്രസ്തുത റെയ്ഡില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്  സുരേഷ് കുമാര്‍, ജില്ലയിലെ സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി മാര്‍ , എസ്.എച്ച്.ഓ മാര്‍ എന്നിവര്‍ പങ്കെടുത്തു.

.

Post a Comment

0 Comments