Latest News
Loading...

പാലാ ബിഷപ്പിനെ അനുകൂലിച്ച് ജോസ് കെ മാണി


പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ബിഷപ്പിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ്. സാമൂഹ്യവിപത്തിനെതിരെയാണ് ബിഷപ്പ് പ്രതികരിച്ചത്. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു. 




.വിവാദമുയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജോസ് കെ മാണി പ്രതികരിച്ചത്. നിലവില്‍ അദ്ദേഹം ചെന്നൈയിലാണ്. ദീപിക പത്രിത്തിലടക്കം ജോസ് കെ മാണി മൗനം വെടിയണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രസ്താവന പുറത്ത് വന്നത്. അതേസമയം സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമാണ് ജോസ് കെ മാണിയുടേത്. പാലായില്‍ മറ്റൊരു നിലപാട് സ്വീകരിക്കുക അദ്ദേഹത്തിന് എളുപ്പമല്ലതാനും.

.മയക്കുമരുന്ന് സാമൂഹിക വിപത്താണ്. ബിഷപ്പിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ലഹരിക്കെതിരെ സമൂഹമനസ് രൂപപ്പെടണമെന്നും ജോസ് കെ മാണി പറഞ്ഞു. സഭയുടെ അതൃപ്തി കണക്കിലെടുത്താണ് ഒടുവില്‍ ജോസ് കെ മാണി പ്രതികരണത്തിന് തയാറായത്. 

Post a Comment

0 Comments