Latest News
Loading...

കരിമ്പാനോലിയിലെ കോൺഗ്രസ്‌ കൊടിമരം നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധം



തിടനാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്ത  കൊടിമരം തിടനാട് പഞ്ചായത്തിലെ കരിമ്പനോലിയിൽ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രിയിൽ കൊടിമരം ഒടിച്ചെടുത്ത്  സമീപത്തുള്ള ബോട്ടിൽ ബൂത്തിൽ ചാരിവച്ച നിലയിലാണ് കണ്ടെത്തിയത്.  

.
രാത്രിയുടെ മറവിൽ തികച്ചും ജനാധിപത്യ വിരുദ്ധവും, അരാഷ്ട്രീയപരവുമായ ഈ ഹീന കൃത്യം ചെയ്തവർ കരിമ്പാനോലി പ്രദേശത്തെ കോൺഗ്രസ്‌ പാർട്ടിയുടെ വളർച്ചയിൽ അസൂയ പൂണ്ടവരാണെന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ആരോപിച്ചു. 
.കൊടിമരം തകർത്തതിൽ തിടനാട് പഞ്ചായത്തിലാകമാനം വ്യാപക പ്രതിഷേധം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് മണ്ഡലം പ്രസിഡന്റ് സുരേഷ് കാലായിൽ അറിയിച്ചു. കൊടിമരം തകർത്തവർക്കെതിരായി പോലീസിൽ പരാതി നൽകിയതായും രാഷ്ട്രീയമായി ഇത്തരം അക്രമങ്ങൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

.പൂഞ്ഞാർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ മുഹമ്മദ് ഇല്യാസ് , തിടനാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ എ . സി രമേശ് , വാർഡ് പ്രസിഡന്റ് ജോൺ ബോസ്കോ കാക്കാനാട്ട്, മണ്ഡലം യൂത്ത് കോൺഗ്രസ്‌ നേതാക്കൾ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിക്കുകയും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

Post a Comment

0 Comments