Latest News
Loading...

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ രാജിക്കായി യുഡിഎഫ് ധർണ്ണ

    നിയമസഭയിൽ അഴിഞ്ഞാട്ടം നടത്തിയ മന്ത്രി വി.ശിവൻകുട്ടി സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ മന്ത്രി സ്ഥാനത്തു നിന്നും സ്വയം മാറി നിൽക്കാൻ രാഷ്ട്രീയ മാന്യത കാട്ടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം Ex.MP ആവശ്യപ്പെട്ടു സുപ്രീം കോടതി വിധി അക്രമസംഭവങ്ങൾക്ക് എതിരായിട്ടും കൈയ്യും കെട്ടി അനുകൂലിക്കേണ്ടി വന്നത് കേരള കോൺഗ്രസ് (എം) ൻ്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റി പാലാ സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

ഏ.കെ ചന്ദ്രമോഹൻ, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോർജ് പുളിങ്കാട്, ജോഷി പുതുമന, സി.റ്റി രാജൻ, തോമസ് ഉഴുന്നാലിൽ, കെ.റ്റി ജോസഫ്,ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, രാജൻ കൊല്ലംപറമ്പിൽ ,സന്തോഷ് കാവുകാട്ട് ,ബിജോയി എബ്രാഹം, ഷോജി ഗോപി, ബിബിൻരാജ്, തങ്കച്ചൻ മണ്ണുശ്ശേരിൽ, സന്തോഷ് കുര്യത്ത്, എം.പി കൃഷ്ണൻ നായർ, പ്രിൻസ് വി സി, 
ജോൺ സി നോബിൾ,ബാബു മുകാല, മത്തച്ചൻ പുതിയിടത്തുചാലിൽ, രാഹുൽ പി.എൻ.ആർ, ജോഷി നെല്ലിക്കുന്നേൽ,ടോം നല്ലനിരപ്പേൽ, സന്തോഷ് കൊട്ടാരം, ടോണി തൈപ്പറമ്പിൽ, അവിരാച്ചൻ മുള്ളൂർ, ഗോപിനാഥൻ നായർ ,
വക്കച്ചൻ മേനാംപറമ്പിൽ, വിജയകുമാർ തിരുവോണം, ടോണി ചക്കാല, ബാബു കുഴിവേലി തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments