Latest News
Loading...

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് സിപിഐ എമ്മിൽ ചേർന്നു



പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കരയിൽ  വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച്  25 കുടുംബം സിപിഐ എമ്മിൽ ചേർന്നു. കോൺഗ്രസ്‌, ജനപക്ഷം   ,ബിജെപി തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചവരാണ് രാജി വെച്ച് സിപിഐ എമ്മിൽ ചേർന്നത്. തെക്കേക്കര ടൗണിൽ ചേർന്ന സ്വീകരയോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്  പ്രവർത്തകരെ സ്വീകരിച്ചു.  

.ലോക്കൽ സെക്രട്ടറി ടി എസ് സിജു, ഏരിയ കമ്മറ്റി അംഗം ടിഎസ് സേനഹാധനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായാ കെ റെജി,  എം പി പ്രമോദ്, പിവി വിജേഷ്,  ബിനു ജോസ്,  പി എസ് വിജയകുമാർ,  കെ വി സന്തോഷ്, സി എൻ ബിജു,  കെ പി സതീഷ് എന്നിവർ   യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ചാർളി തെക്കേടം അധ്യക്ഷനായി, പി ജി പ്രമോദ് കുമാർ സ്വാഗതവും,  അരുൺ എം എസ് നന്ദിയും പറഞ്ഞു.



Post a Comment

0 Comments