Latest News
Loading...

മീറ്റ് റെക്കോര്‍ഡുകളില്ലാതെ എംജി അത്‌ലറ്റിക് ചാംപ്യന്‍ഷിപ് രണ്ടാംദിനവും

പാലാ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന എംജി സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം ദിനവും പുതിയ ഒരു റെക്കോര്‍ഡു പോലും പിറന്നില്ല. ഇന്ന് 8 ഫൈനലുകളാണ് നടന്നത്. 

വെള്ളിയാഴ്ച രാവിലെ നടന്ന വനിതകളുടെ 200 മീറ്ററില്‍ പാലാ അല്‍ഫോന്‍സാ കോളേജിലെ എ ആരതി 25.7 സെക്കന്‍ഡില്‍ ഒന്നാമതെത്തി. 2018-ല്‍, ഇതേ കോളേജിലെ എംഎസ് സിമിയുടെ പേരിലാണ് 23.71 സെക്കന്‍ഡിലുള്ള മീറ്റ് റെക്കോര്‍ഡ് നിലവിലുള്ളത്. 100 മീറ്റര്‍ ഹര്‍ഡില്‍സിലും അല്‍ഫോന്‍സാ കോളേജിനാണ് വിജയം. 15 സെക്കന്‍ഡില്‍ അപര്‍ണ കെ നായര്‍ ഒന്നാമതെത്തി. 


.വനിതാവിഭാഗം 1000 മീറ്ററില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് മുന്നിലെത്തി. 41.4 മിനുട്ടില്‍ അഞ്ജു കുര്യന്‍ 1000 മീറ്റര്‍ ഓടിത്തീര്‍ത്തപ്പോള്‍, ലോംഗ്ജംപില്‍ എംഎ കോളേജിലെ പി.എസ് പ്രഭാവതിയും എസ്എസ് സ്‌നേഹയും 5.61 മീറ്റര്‍ പിന്നിട്ടു. 

.പുരുഷ വിഭാഗം 200 മീറ്ററിലും 1000 മീറ്ററിലും എംഎ കോളേജ് ഒന്നാമതെത്തി. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കാഞ്ഞിരപ്പള്ളി എസ് ഡി കോളോജിലെ റൊണാള്‍ഡ് ബാബു 14.80 സെക്കന്‍ഡില്‍ ഒന്നാമതെത്തി. 2009-ല്‍ സ്ഥാപിച്ച 14.60 സെക്കന്‍ഡാണ് ഈ വിഭാഗത്തിലെ മീറ്റ് റെക്കോര്‍ഡ്. ലോംഗ്ജംപില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ടി.ജെ ജോസഫ് 7.41 മീറ്റര്‍ ദൂരമാണ് ചാടിയത്. 

പുരുഷവിഭാഗത്തില്‍ 124 പോയിന്റുമായി കോതമംഗലം എംഎ കോളേജും വനിതാവിഭാഗത്തില്‍ 96 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളേജും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മേള നാളെ സമാപിക്കും.



Post a Comment

0 Comments