Latest News
Loading...

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു : ഹിന്ദു ഐക്യവേദി

ഞായറാഴ്ച പൊതു സ്ഥലങ്ങളിൽ കർക്കിടക വാവുബലി ഇടുന്നത് നിരോധിച്ചു കൊണ്ടുള്ള സർക്കാർ നടപടി ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി പ്രസ്താവിച്ചു.ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് തുടങ്ങി വെച്ച വാവുബലി ചടങ്ങുകൾ ആണ് നവോത്ഥാനത്തിൻ്റെ തുടക്കം കുറിച്ചത് എന്നത് ചരിത്രമാണ് .ഹിന്ദുക്കളുടെ അനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രധാനമാണ് തീർത്ഥഘട്ടങ്ങളിൽ കർക്കിട അമാവാസി യിലെ പിതൃതർപ്പണം .

.കൊറോണ പ്രാട്ടോക്കോളിൻ്റെ പേരിൽ കമ്യൂണിസ്റ്റ് നിരീശ്വര അജണ്ട നടപ്പാക്കാനുള്ള പിണറായി സർക്കാരിൻ്റെ മറ്റൊരു കുതന്ത്രമാണ് വാവുബലി നിരോധനം .ബക്രീദ് ആഘോഷിക്കുവാൻ മുസ്ലീങ്ങൾക്ക് നൽകിയ സ്വാതന്ത്ര്യം ഹിന്ദുക്കൾക്കും നൽകി കൊണ്ട് തെറ്റ് തിരുത്തുവാൻ ഈ വൈകിയ വേളയിലെങ്കിലും സർക്കാർ തയ്യാറാകണമെന്ന്ഹിന്ദു ഐക്യവേദി ജില്ലാ സമതി അഭ്യർത്ഥിച്ചു.
 

.ജില്ലാ പ്രസിഡൻ്റ് കെ.പി.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.സത്യശീലൻ, സി.എസ്.നാരായണൻകുട്ടി ,കെ.യു. ശാന്തകുമാർ, കെ.എൻ.ചന്ദ്രൻ ,ശ്രീനിവാസ് പൈ, ടി.രതീഷ്, പി.എൻ.വിക്രമൻ നായർ ,കുമ്മനം രവി, പി വി പ്രസന്നൻ കാരികോട് തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments