Latest News
Loading...

കല്ലഞ്ചിറ പാലം മോൻസ് ജോസഫ് എംഎൽ.എ ഉദ്ഘാടനം ചെയ്തു.


കുറവിലങ്ങാട്: കാളികാവ് - കളത്തൂർ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച കല്ലഞ്ചിറ പാലത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.

    കല്ലഞ്ചിറയിൽ പുതിയ പാലം നിർമ്മിക്കണമെന്നുള്ളത് ദീർഘകാലമായി നിലനിന്നിരുന്ന ജനകീയാവശ്യമാണ്. സുരക്ഷിതമായ പാലം ഇല്ലാത്തത് മൂലം കൃഷിക്കാരും ഈ പ്രദേശത്തെ സ്ഥല വാസികളായ നൂറ് കണക്കിന് കുടുംബങ്ങളും വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന ദുര:വസ്ഥയ്ക്കാണ് മോന്‍സ് ജോസഫ് എംഎല്‍എ യുടെ ഇടപെടലിനെ തുടര്‍ന്ന് ശാശ്വത പരിഹാരം ഉണ്ടായിരിക്കുന്നത്.
    ജനകീയ ആവശ്യം കണക്കിലെടുത്ത് എംഎല്‍എ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ച് കൊണ്ടാണ് മോന്‍സ് ജോസഫ് എം.എല്‍.എ പാലം നിര്‍മ്മാണ വികസന പദ്ധതിക്ക് അനുമതി നൽകിയത്. 7 മീറ്റര്‍ നിളവും, 3.5 മീറ്റര്‍ വീതിയുമുള്ള പാലമാണ് നിര്‍മ്മിച്ചിട്ടുള്ളത്.

.കോവിഡ് സാഹചര്യം മൂലമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കൊണ്ട് ലളിതമായ ഉദ്ഘാടന ചടങ്ങാണ് സംഘടിപ്പിച്ചതെങ്കിലും നാട്ടുകാരുടെ ആഹ്ലാദവും ആവേശകരമായ സഹകരണവും ഒരു സ്വപ്ന സാക്ഷാത്കാരമായിട്ടാണ് പ്രതിഫലിച്ചത്.

    കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, ഉഴവൂർ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, തോമസ് കണ്ണന്തറ, ബേബി തൊണ്ടാംകുഴി, ടെസി സജീവ്, രമാ രാജു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ ശ്യാമള ലക്ഷ്മണൻ, ടി.എസ്സ് രമാദേവി, സജി വട്ടമറ്റം, കെ.പി വിജയൻ, പി.എൻ ശശിധരൻ, റ്റി.എ ഹരികൃഷ്ണൻ, സനോജ് മിറ്റത്താനി, പി.ജെ പ്രകാശ്, അസ്സി. എൻജിനീയർ സാം ജോർജ്, ലിജോ മൂലയിൽ, റെജീസ് കൊച്ചുതൊട്ടിയിൽ, തങ്കപ്പൻ നെടുംതൊട്ടിയിൽ, ജോയി പെരുമ്പംതടം എന്നിവർ പ്രസംഗിച്ചു. 


.കല്ലഞ്ചിറ പാലത്തിന്റെ നിർമ്മാണത്തിന് വേണ്ടി എംഎൽഎ ഫണ്ട് ലഭ്യമാക്കാനും, ഏറ്റവും സജീവമായി പ്രവർത്തിച്ച കൊച്ചുതൊട്ടിയിൽ കൊച്ചേട്ടന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 

    മൈനർ ഇറിഗേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. കല്ലഞ്ചിറ പാലം നിർമ്മാണം വിവിധ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് എല്ലാവരും ഒഴിഞ്ഞ് മാറിയപ്പോൾ കല്ലഞ്ചിറ പാലം നിർമ്മാണം ഏറ്റെടുത്ത് നടപ്പാക്കാൻ തയ്യാറായ ഇറിഗേഷൻ കോൺട്രാക്ടർ സുധീപ് മാത്യുവിനെ യോഗത്തിൽ വെച്ച് എംഎൽഎ അനുമോദിച്ചു. 

Post a Comment

0 Comments