Latest News
Loading...

ഫെയ്സ് ഇറ്റ് പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.



മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ കോവിഡ്കാല സാമൂഹിക അതിജീവനത്തിനായി നടപ്പാക്കുന്ന കുടുംബകേന്ദ്രീകൃത വാർഷിക പ്രവർത്തനമായ ഫെയ്സ് ഇറ്റ് (ഫാമിലി സെന്റേർഡ് ഇന്റഗ്രേറ്റഡ് ടെയിനിംഗ്) 2021 - 22 പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവ്വഹിച്ചു. സ്കൂൾ മാനേജറും ഇൻഫാം ദേശീയ ഡയറക്ടറുമായ ഫാ.ജോസഫ് ചെറുകരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, പി.റ്റി. ജെയിംസ് പ്ലാത്തോട്ടം, എബി ഇമ്മാനുവൽ, അപ്പച്ചൻ തുണ്ടത്തിൽ, ബാബു വഴക്കുഴയിൽ, ബെന്നി വടക്കേൽ എന്നിവർ സന്നിഹിതരായിരുന്നു. 
.നാടും വീടും വിദ്യാലയവും സമന്വയിപ്പിച്ചുള്ള അതിജീവന പാഠശാലയാണ് ഫെയ്സ് ഇറ്റ്. കോഡ്കാലത്തെ ജീവിത പരിശീലനം ഭാവി ലോകത്തിനായി പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് അവസരമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ ഒരു അദ്ധ്യയന വർഷം മുഴുവൻ ദൈർഘ്യമുള്ള വാരാന്ത്യ പരിശീലനങ്ങൾ നടത്തുന്നത്. ദേശീയ - പ്രാദേശിക തലത്തിൽ  പ്രശസ്തരായ വിവിധ മേഖലകളിലെ പ്രമുഖരാണ് ക്ലാസ്സുകൾ നയിക്കുന്നത്. ഗൂഗിൾ മീറ്റിൽ മാതാപിതാക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വീട്ട് സദസ്സുകളിലാണ് വിദ്യാർത്ഥികളുടെ ഫെയ്സ് ഇറ്റ് പരിശിലനം. ഇത് കൂടാതെ ഒരു വർഷം നീളുന്ന സ്പീക്ക് ഈസീ ഇംഗ്ലീഷ് സ്കൂളും, പി.എസ്.സി. കോർണറും ഫെയ്സ് ഇറ്റ് പരിശീലനത്തിൽ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

.മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ഓങ്കോളജി സർജൻ ഡോ.ജോജോ വി ജോസഫ്, കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ, ലൈഫ് ഡേ ചീഫ് എഡിറ്റർ ഫാ. ലിങ്കൺ കടൂപ്പാറയിൽ, അഡ്വ.ബിനോയി മങ്കന്താനം, ബി.ആർ.സി. ട്രെയിനർ ജോബി ജോസഫ്, ചൈൽഡ് ലൈൻ കോർഡിനേറ്റർ ജോബി കൊണ്ടൂർ, ദേശീയ ജൈവ വൈവിധ്യ അവാർഡ് ജേതാവ് ഷാജി കേദാരം വയനാട്, ജോസ് ആൻഡ്രൂസ് തൃശൂർ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. നിർമ്മലഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗമാണ് സ്പീക് ഈസീ സ്കൂളിന് നേതൃത്വം നൽകുന്നത്.  എം.ജി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ജിജോ തുണ്ടത്തിൽ ,അസ്സിസ്റ്റന്റ് വില്ലേജ് ഓഫീസർ ഷൈൻ മതിയത്ത് എന്നിവർ പി.എസ്.സി. കോർണർ നയിക്കും.

Post a Comment

0 Comments