Latest News
Loading...

6 കേന്ദ്രങ്ങളിൽ യു.ഡി.എഫ് ധർണ നടത്തി


ഈരാറ്റുപേട്ട .നിയമസഭാ തിരഞ്ഞടുപ്പിൽ പൂഞ്ഞാറിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ജയിച്ചതിനു ശേഷം ഈ വിഷയത്തിൽഎം.എൽ.എ. മൗനം അവലംബിക്കുകയാണെന്നും എം.എൽ.എ നൽകിയ വാഗ്ദാനം പാലിക്കണമെന്നും കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ആവശ്യപ്പെട്ടു.

.കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്നുള്ള കേരള
ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാർ തള്ളിയത് പുനപരിശോധിക്കണമെന്നും ഉടൻ തന്നെ താലുക്കാശുപത്രിയായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നഗര സഭാ കമ്മിറ്റി 
നടത്തിയ ധർണ സെൻട്രൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് നഗരസഭാ കമ്മിറ്റി ചെയർമാൻ പി.എച്ച്.നൗഷാദ് അധ്യക്ഷത വഹിച്ചു
ഡി.സി.സി സെക്രട്ടറി അഡ്വ. ജോമോൻ ഐക്കരവി.എം സിറാജ് അഡ്വ.വി.പി.നാസർ, എം.പി.സലീം, കെ.എ.മുഹമ്മദ് ഹാഷിം, സിറാജ് കണ്ടത്തിൽ ,വി.പി. അബ്ദുൽ ലത്തീഫ് ,ഡോ. സഹ് ല ഫിർദൗസ്, ഹസീബ് വെളിയത്ത് റാസി ചെറിയ വല്ലം എന്നിവർ സംസാരിച്ചു.
നഗരസഭയിലെ 6 കേന്ദ്രങ്ങളിലാണ് ഒരേ സമയമാണ് ധർണ നടന്നത്.

.ജില്ലാ മുസ് ലിം ലീഗ് പ്രസിഡൻ്റ് അസീസ് ബഡായിൽ, മുട്ടം ജംഗ്ഷനിലും
ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ.മുഹമ്മദ് അഷറഫ് നടയ്ക്കൽ ഹുദ ജംഗ് ഷനിലും നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ കുടുംബാരോഗ്യ കേന്ദ്രത്തിലും മുന്നിലുംവൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് ചേന്നാട് കവല യി ലും വെൽഫയർ പാർട്ടി ജില്ലാ വൈസ്പ്രസിഡൻ്റ് കെ.കെ.സദിഖ് എം.ഇ.എസ് ജംഗ്ഷനിലും ധർണ ഉദ്ഘാടനം ചെയ്തു. 


കെ.എ. മാഹിൻ, വി.പി.മജീദ്, നാസർ വെളളുപ്പറമ്പിൽ,സി.പി. ബാസിത്.എസ്.കെ. നൗഫൽ , നാരായണൻ കുട്ടി, സുനിൽകുമാർ പി.എം.അബ്ദുൽ ഖാദർ ,അമീൻ പിട്ടയിൽ, അബ്സാർ മുരിക്കോലിൽ, റസീം മുതുകാട്ടിൽ,അൻസർ പുള്ളോലിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Post a Comment

0 Comments