Latest News
Loading...

പിടികൂടിയത് 19 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

കളത്തുകടവ് ഭാഗത്തുള്ള കെട്ടിട മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 19 ലക്ഷം രുപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് ഈരാറ്റുപേട്ട പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെയായിരു റെയ്ഡ്. 

.ഈരാറ്റുപേട്ട നടയ്ക്കൽ കോന്നച്ചാടത്ത് സാലിം എന്നറിപ്പെടുന്ന സാലിഹ് എന്നയാളായിരുന്നു കെട്ടിടം ഗോഡൗണിന് എന്നപേരിൽ വാടകയ്ക്ക് എടുത്തിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കെട്ടിടത്തിന്റെ പൂട്ട് തകർത്താണ് ഉള്ളിൽ കടന്നത്. 


.24 വലിയ ചാക്കുകളിലാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. സമീപ ജില്ലകളിലേക്ക് ഉൾപ്പെടെ ഇവിടെനിന്നാണ് വിതരണം നടത്തിയിരുന്നത്. പ്രതിയായ സാലിഹ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കായി പോലീസ് സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾക്ക് സഹായം നൽകിവന്നിരുന്നവർ ഉൾപ്പെടെ പോലീസിന്റെ നിരീക്ഷണത്തിലാണ്.



Post a Comment

0 Comments