Latest News
Loading...

സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ കേന്ദ്രം 16 ന് മേലുകാവ് ഗ്രാമപഞ്ചായത്തിൽ

മേലുകാവ് :ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സജ്ജീകരിച്ചിരിക്കുന്ന സഞ്ചരിക്കുന്ന കോവിഡ് 19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ 16 തിങ്കൾ 9:30 ന് ഇടമറുക് കമ്മ്യൂണിറ്റി ഹെൽത്ത്‌ സെൻ്ററിൽ എത്തിച്ചേരുന്നു.


.തുടർന്ന് 10: ന് കോണിപ്പാട് അങ്കണവാടി, 11. ന് മേലുകാവ് മറ്റം, 12 ന് കാഞ്ഞിരം കവല 12.30 ന് മേലുകാവ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് മേലുകാവ് ഗ്രാമപഞ്ചായത്തിലെ എല്ലാവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിൻ അറിയിച്ചു.


.

Post a Comment

0 Comments