Latest News
Loading...

ഓട്ടോ ഡ്രൈവര്‍ 13 ലിറ്റര്‍ മദ്യവുമായി പിടിയില്‍


പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി ആനന്ദരാജും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പട്രോളിംഗിനിടയില്‍ ഓട്ടോരിക്ഷയില്‍ സൂക്ഷിച്ചിരുന്ന മദ്യവുമായി 44-കാരന്‍ പിടിയിലായി.  വെള്ളിയേപ്പള്ളി   പറമ്പത്തേട്ട്  സിജുമോന്‍ പി.എസ് ആണ് പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നും പിടിയിലായത്. വാഹനത്തില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13 ലിറ്റര്‍  ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടിച്ചെടുത്തു. 


.KL-35- B-8597 എന്ന രജിസ്‌ട്രേഷന്‍ നമ്പരുള്ള PIAGGEO APE ഓട്ടോറിക്ഷയിലാണ് മദ്യം സൂക്ഷിച്ച് അനധികൃത മദ്യവില്പന നടത്തിയിരുന്നത്. വിദേശമദ്യവുമായാണ് ടിയാനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. മദ്യം വിറ്റ വകയില്‍ ലഭിച്ച 4730 രൂപയും കണ്ടെടുത്തു. റ്റോബിന്‍ അലക്‌സ് , പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി കണ്ണന്‍ എന്നിവരും പരിശോദനകള്‍ക്ക് നേതൃത്വം നല്കി



Post a Comment

0 Comments