Latest News
Loading...

വി ജി മണികണ്ഠൻ നായരുടെ അനുസ്മരണം നടത്തി.


പൂഞ്ഞാർ : സി പി ഐയുടെ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയിലെ സീനിയറും മാതൃക അംഗവുമായിരുന്ന സ: വി ജി മണികണ്ഠൻ നായരുടെ രണ്ടാം അനുസ്മരണ വാർഷിക ദിനാചരണം പനച്ചികപ്പാറയിൽ നടത്തി. പൂഞ്ഞാർ ലോക്കൽ സെക്രട്ടറി പി എസ് അജയൻ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ പതാക ഉയർത്തിക്കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, മണികണ്ഠൻ നായരുടെ പത്നിയും കേരള മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റുമായ ഓമന മണികണ്ഠൻ നായർ, ഫൈസൽ പി സലാം സാംജിത് എം ശേഖർ, എം ആർ സുകുമാരൻ, കെ പി അരുൺ, ഉല്ലാസ് പി മാധവൻ, പി എസ് ഗോപി ദാസ്, എം എം മനാഫ്, രവികുമാർ, ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു. 


.സ: വി ജി മണികണ്ഠൻ നായർ ജീവിതാവസാനം വരെ നിസ്വാർത്ഥനായ മാതൃകാ കമ്മ്യൂണിസ്റ്റായി ആത്മാർത്ഥതയും ലാളിത്യവും നിറഞ്ഞ നമ്മുടെ തലമുറയിലെ സഖാക്കൾക്കും പൊതു പ്രവർത്തകർക്കും മാതൃകയാക്കാവുന്ന ജീവിതവും പ്രവർത്തന ശൈലിയും ആയിരുന്നു സഖാവിന്റേതെന്ന് എം ജി ശേഖരൻ അനുസ്മരിച്ചു. 

.സാമ്രാജ്യത്വ കോർപ്പറേറ്റ് ശക്തികളും വർഗ്ഗീയ ഫാസിസവും കൂടി ചേർന്ന് രാജ്യഭരണം നടത്തി ജനതയെ ഗുരുതര പ്രതിസന്ധിയിൽ ആക്കിയിരിക്കുന്ന ഈ കാലഘട്ടത്തിൽ സഖാവ് നമ്മോടൊപ്പം നേതൃത്വത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നുവെന്നും അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ നമ്മുടെ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതിന് പ്രയോജനപ്പെടുത്തണമെന്നും ചൂണ്ടിക്കാണിച്ചു.


Post a Comment

0 Comments