Latest News
Loading...

ഒറ്റദിവസം നൂറു മഴമാപിനികൾ

നദിയെ ജീവിക്കാൻ അനുവദിക്കുക എന്നാൽ നമുക്ക് ജീവിക്കാൻ അവസരം ലഭിക്കുക എന്നതു തന്നെയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് . മനുഷ്യ ശരീരത്തിൽ രക്തധമനികൾ എങ്ങനെയാണോ അതേപോലെയാണ് നദികൾ . ഒരു രക്തധമനി മുറിഞ്ഞാൽ രക്തം വാർന്ന് മരണം സംഭവിക്കും. രക്തധമനിയിലേയ്ക്ക് വിഷം കലർന്നാലും അത് എല്ലായിടത്തേയ്ക്കും പടർന്ന് കയറി മരണം സംഭവിക്കും. നദികളോട് ക്രൂരത കാണിക്കുന്നത് നമ്മുടെ ജീവിതത്തോടുള്ള ക്രൂരതതന്നെയാണ് എന്നും മന്ത്രി പറഞ്ഞു.


മീനച്ചിലാറുമായി ബന്ധപ്പെട്ട് നടക്കുന്ന മഴ - പുഴ നിരീക്ഷണ പ്രക്രിയയുടെ ഭാഗമായി ഒറ്റദിവസം നൂറു മഴമാപിനികൾ കൂടി സ്ഥാപിക്കുന്നതിന്റെ ഓൺലൈൻ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭാരതത്തിന്റെ ജല മനുഷ്യൻ ഡോ.രാജേന്ദ്രസിങ് മുഖ്യാതിഥിയായിരുന്നു. ആറിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുടെ ഹൃദയങ്ങളെ പുഴയുമായി ചേർത്തുവയ്ക്കുന്ന പ്രവർത്തനമാണ് മീനച്ചിലിൽ നടക്കുന്നതെന്ന് ഡോ.രാജേന്ദസിങ് പറഞ്ഞു. 10 മഴമാപിനികളും ഒരു ജലനിരപ്പ് സ്കെയിലുമായി അരുവിത്തുറ സെന്റ് ജോർജ് കോളേജാണ് ഉത്ഘാടന ചടങ്ങിന് ആതിഥേയത്വം വഹിച്ചത്. 

.കോളേജ് മാനേജർ ഫാ. അഗസ്റ്റ്യൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ.റെജി മേക്കാട്ട് സന്ദേശം നൽകി. ഫാ.ജോർജ് പുല്ലുകാലായിൽ , ഡോ. ജിലു ആനി ജോൺ , മിധുൻ ജോൺ , എബി ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു. 50 മഴമാപിനികൾ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഫണ്ടിലും 26 എണ്ണം മീനച്ചിൽ പഞ്ചായത്ത് ഫണ്ടിലും ശേഷിക്കുന്നവ ജനകീയമായുമാണ് പുതിയതായി വിന്യസിക്കുന്നത്.


Post a Comment

0 Comments