Latest News
Loading...

'ആശാന്റെ' ഫാൻസ് പേജ് ഹാക്ക് ചെയ്തു. 'സ്റ്റോറീസിൽ' അർദ്ധനഗ്ന ചിത്രം


പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജ്ജിന്റെ ഫാൻസ് പേജ് ഹാക്ക് ചെയ്ത് അർദ്ധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പിസി ജോജ്ജിന്റെ അണികൾ നടത്തിയിരുന്ന പൂഞ്ഞാർ ആശാൻ പിസി ജോർജ്ജ് എന്ന പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. 212K ആളുകൾ ലൈക്ക് ചെയ്തിരുന്ന പേജാണിത്.

പേജിന്റെ നിലവിലുണ്ടായിരുന്ന അഡ്മിൻസിനെയെല്ലാം പുറത്താക്കിയാണ് ഹാക്കർ പുതിയ പോസ്റ്റുകൾ ഇടുന്നത്. എന്നാൽ പേജ് വാളിൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. സ്റ്റോറീസിൽ വെബ്സൈറ്റ് ലിങ്ക് ഉൾപ്പെടുത്തി അർദ്ധനഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്.


സംഭവത്തിൽ ശക്തമായ പ്രതികരണവുമായി പിസി ജോർജ് രംഗത്തെത്തി. ഏത് 16 തന്തയ്ക്കുണ്ടാ യവൻ ആണെങ്കിലും ചെവിയിൽ നുള്ളിക്കോ എന്നാണ് പിസി ജോർജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്



തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പി.സി ജോർജ്ജിന് ഫോണിലൂടെ സ്ഥിരം കോളുകൾ വന്നിരുന്നു. പലരെയും പച്ചത്തെറി വിളിച്ചാണ് ജോർജ്ജ് നേരിട്ടത്. ഇതിന്റെ ബാക്കിപത്രമാണോ ഈ ഹാക്കിംഗ് എന്നും സംശയിക്കുന്നുണ്ട്.

പേജ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ പരാതി നല്കിയിട്ടുണ്ട്.

Update: രണ്ടരയോടെ പേജ് തിരികെ ലഭിച്ചതായി അഡ്മിൻസ് അറിയിച്ചു.

Post a Comment

0 Comments