Latest News
Loading...

വാക്സിൻ വിതരണത്തിലെ വീഴ്ചക്കെതിരെ ഒബിസി മോർച്ച ധർണ

പാലാ:- കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ വാക്‌സിൻ കേരള സർക്കാരിന്റെ വിതരണ വീഴ്ചക്കെതിരെ പാലാ ജനറൽ ഹോസ്പിറ്റലിന്റെ മുന്നിൽ ഒബിസി മോർച്ച പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി...ഒബിസി മോർച്ച കോട്ടയം ജില്ല പ്രസിഡന്റ്‌ ശ്രീ.രവീന്ദ്രനാഥ്‌ വാകത്താനം ധർണ്ണ ഉദ്ഘാടനം ചെയ്തു. 

മഹാമാരിയെ നേരിടാൻ കേന്ദ്രസർക്കാർ സൗജന്യമായി നൽകിയ വാക്സിൻ പാർട്ടിപ്രവർത്തകർക്കും, സഖാക്കൾക്കും മാത്രമെ നൽകുമെന്ന വാശിയിലാണ് പിണറായി സർക്കാർ. അർഹതപ്പെട്ട നിരവധിയാളുകൾ വാക്സിൻ ലഭിക്കുവാൻ കാത്തു നിൽക്കുമ്പോൾ ബ്രാഞ്ച് ,ലോക്കൽ സെക്രട്ടറിമാരുടെ ശുപാർശമേൽ വാക്സിൻലഭിക്കുന്ന സംസ്ഥാനമായി കേരളംമാറി. കേന്ദ്രം നൽകിയ വാക്സിൻ പൂഴ്ത്തിവച്ചുകൊണ്ട് കൃത്രിമക്ഷാമം സൃഷ്ടിച്ച് കേന്ദ്രസർക്കാരിനെതിരെ ജനരോഷം ഇളക്കി വിടാനുള്ള തന്ത്രമാണ് സംസ്ഥാനസർക്കാർ പയറ്റുന്നത് .വാക്സിൻ പണം കൊടുത്ത് വാങ്ങാനെന്ന വ്യാജേന വ്യാപക പിരിവു നടത്തിയ പിണറായി ആ പണം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങളിൽ പ്രചരണം നടത്തുന്നത്.

    
കേരളത്തിൽ വാക്സിൻ പരീക്ഷണശാല സൃഷ്ടിക്കുമെന്ന് പറയുന്ന പിണറായി, അതിന് മുൻപെ കേന്ദ്രം നൽകിയ സൗജന്യ വാക്സിൻ വിതരണം ചെയ്ത് അവശേഷിക്കുന്ന ജനങ്ങളുടെ ജീവൻ രക്ഷിക്കണം. കേരളത്തിലെ കോവിഡ് മരണനിരക്കിൻ കൃത്രിമം കാട്ടിയതുപോലെ, വാക്സിൻ വിഷയത്തിലും പിണറായി കൃത്രിമത്വം സൃഷ്ടിക്കുകയാണ്.ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഒബിസി മോർച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഭൃഗു ദാമോദരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒബിസി മോർച്ച ജില്ലാ സെക്രട്ടറി രാജീവ്‌ എലിക്കുളം,മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് രാമപുരം, മണ്ഡലം ട്രഷറർ പ്രശോഭ് ഇടപ്പാടി, പഞ്ചായത്ത് മെമ്പർ സുരേഷ് പി.കെ.
ഗോപൻ വെള്ളാപ്പാട് തുടങ്ങിയവർ സംസാരിച്ചു...



Post a Comment

0 Comments