Latest News
Loading...

കൂടുതൽ നേതാക്കൾ N.C.P യിലേക്ക്.

 കുറവിലങ്ങാട്: ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം പി.ബി. തമ്പി , ബി ജെ പി , ബി ഡി ജെ എസ് കടുത്തുരുത്തി നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് കുര്യനാട്, എം ആർ ബിനീഷ്, ബി ജെ പി നേതാക്കളായ , ഇ കെ ബിനു, ഗോപിദാസ് എന്നിവരുെടെ നേതൃത്വത്തിൽ 100 ഓളം പ്രവർത്തകർ ബി ജെ പി, ബി ഡി ജെ എസ് ബന്ധം ഉപേക്ഷിച്ച് എൻ സി പിയിൽ ചേർന്നു. 

കുറവിലങ്ങാട് ചേർന്ന യോഗത്തിൽ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി K R രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ S D സുരേഷ് ബാബു അദ്ധ്യക്ഷൻ ആയിരുന്നു. നിയോജ മണ്ഡലം പ്രസിഡൻറ് ജെയ്‌സൺ കൊല്ലപിള്ളി, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, സംസ്ഥാന എക്സി. അംഗം ബിനു തിരുവഞ്ചൂർ , എൻ വൈ സി സംസ്ഥാന സെക്രട്ടറി ജിജിത് മൈലക്കൽ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഓമന ഗോപാലകൃഷ്ണൻ, എം.ആർ ബിനീഷ്, രാജേഷ് കുര്യനാട്, എസ്. അനന്തകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇനിയും കൂടുതൽ ബിജെപി നേതാക്കളും പ്രവർത്തകരും ഉടൻ എൻ സി പി യിൽ ചേരുമെന്നും എൻസിപി നേതാക്കൾ പറഞ്ഞു. 


ബിജെപിയിൽ ഒട്ടും ജനാധിപത്യമില്ലെന്നും സാധാരണ ജനത്തിന് നീതി നൽകുവാൻ ബി ജെ പി സഖ്യത്തിന് കഴിയുന്നില്ലെന്നും ആരോപിച്ചാണ് കൂട്ടരാജി. ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നട്ടാശ്ശേരിയും ബിനു തിരുവഞ്ചൂരും എൻസിപിയിൽ ചേർന്നതോടെ ബിജെപിയിലെ പല നേതാക്കളും പ്രവർത്തകരും ബി ജെ പി ബന്ധം ഉപേക്ഷിച്ച് എൻ സി പിയിൽ ചേരുകയാണ്.


Post a Comment

0 Comments