Latest News
Loading...

G.D.C.S ചരിത്രത്തിൽ പുതു ചരിത്രമെഴുതി ഇടനാട് ബാങ്ക്.

നമ്മുടെ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ സാധാരണക്കാർ അവരുടെ സമ്പാദ്യമായും , ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളിലെ G.D.C.S കളാണ്. വളരെ വിജയകരമായി നടത്തിവരുന്ന ഇത്തരം സ്കീമുകളിൽ പുതു ചരിത്രം എഴുതിയിരിക്കുകയാണ് ഇടനാട് ബാങ്ക്.

.ഓരോ മാസവും ഓരോ ഭാഗ്യവാനെ തിരഞ്ഞെടുക്കുകയും അയാൾക് പരമാവധി G.D.C.S തുക നൽകുകയും കൂടാതെ അതെ മാസം തന്നെ 3 ആളുകൾക്ക് ലേലത്തിലൂടെ G.D.C.S പിടിക്കുന്നതിനുമുള്ള അവസരം നൽകികൊണ്ട് കൂടുതൽ ലാഭകരമാക്കിയിരിക്കുകയാണ് ഈ സ്‌കീം.ചെറിയ ഒരു നിക്ഷേപം കൊണ്ട് ഇടപാട് കാരന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീ ജയകുമാർ പി. എസ്., പുതിയകുളത്തിൽ പറഞ്ഞു. 

.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ തത്സമയം ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യവും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. ആദ്യ നറുക്ക് എടുക്കുന്നതിനായി ബാങ്കിലെ ഏറ്റവും പ്രായമുള്ള അംഗമായ ശ്രീ പരമേശ്വരൻ നായർ ഒലികണ്ടത്തിൻകരയെ തിരഞ്ഞെടുത്തതും ശ്രദ്ധേയമായി. ബാങ്ക് സെക്രട്ടറി ശ്രീ പി. എസ്. രമേശ്കുമാർ ആദ്യ നറുക്കെടുപ്പിന് നേതൃത്വം നൽകി.


Post a Comment

0 Comments