Latest News
Loading...

വിദേശത്തു പോകുന്നവര്‍ക്ക് വാക്‌സിനും സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍

വിദേശത്ത് പോകുന്നവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആദ്യം www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി യാത്രാ രേഖകള്‍ അപ്‌ലോഡ് ചെയ്യണം.

ഇങ്ങനെ നല്‍കുന്ന വിവരങ്ങളും രേഖകളും ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രവും സമയവും ഉള്‍പ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവര്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയാല്‍ മതിയാകും. രജിസ്‌ട്രേഷനും രേഖകള്‍ അപ് ലോഡ് ചെയ്യുന്നതിനും പ്രത്യേക സമയക്രമീകരണം ഇല്ല. 





വിദേശത്തു പോകേണ്ടവര്‍ക്ക് ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാo ഡോസ് സ്വീകരിക്കാം. രണ്ടാം ഡോസിനും covid19.kerala.gov.in/vaccine മുഖേന ബുക്ക് 
ചെയ്യണം. ഇതേ വെബ്‌സൈറ്റില്‍ ലഭിക്കുന്ന ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് രേഖയായി അപ്‌ലോഡ് ചെയ്യേണ്ടത്. 

രണ്ടു ഡോസുകളും സ്വീകരിച്ചുകഴിഞ്ഞാല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇതേ വെബ്‌സൈറ്റിലെ VACCINE CERTIFICATE(FOR GOING ABROAD) എന്ന ഓപ്ഷന്‍ മുഖേന അപേക്ഷ നല്‍കണം.

Post a Comment

0 Comments