Latest News
Loading...

കുളമാവ് ഡാമിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

 

മീൻ പിടിക്കുന്നതിനിടെ കുളമാവ് ഡാമിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കെ.കെ ബിനുവിന്റെ മൃതദ്ദേഹമാണ് ബുധനാഴ്ച്ച രാവിലെ 9.30 ഓടെ വേങ്ങാനം തലയ്ക്കൽ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


.മത്സ്യ ബന്ധനത്തിനായി കുളമാവ് ഡാമിൽ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു (38), സഹോദരൻ ബിനു (36) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ മുതൽ കാണാതായത്. ബിജുവിന്റെ മൃതദ്ദേഹം തിങ്കളാഴ്ച ഡാമിൽ നിന്ന് കിട്ടിയിരുന്നു.



Post a Comment

0 Comments