Latest News
Loading...

വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം. കാസർകോട് നുള്ളിപ്പാടി ചെന്നിക്കരയിൽ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകൻ അൻവേദ്(ഒന്നര വയസ്സ്) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാൻ തടസ്സം നേരിടുകയും വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തത്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.




Post a Comment

0 Comments