Latest News
Loading...

കേരളാ കോണ്‍ഗ്രസ്സ് (എം) യോഗം


കോട്ടയം. ജില്ലയിലെ കേരളാ കോണ്‍ഗ്രസ്സ് (എം) നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ യോഗം ചെയര്‍മാന്‍ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ഫിലിപ്പ് കുഴികുളം, പി.എം മാത്യു ഉഴവൂര്‍, എ.എം മാത്യു, സാജന്‍ കുന്നത്ത്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജോസ് ഇടവഴിക്കന്‍, ജോജി കുറുത്തിയാടന്‍, ജോയി ചെറുപുഷ്പം, മാത്തുക്കുട്ടി ഞായര്‍കുളം, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ പ്രദീപ് വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 

ജില്ലയിലെ വാര്‍ഡ് പ്രസിഡന്റുമാരുമായി പാര്‍ട്ടി ചെയര്‍മാന്‍ നേരില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ത്രിതലപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ജനപ്രതിനിധികളുടെ യോഗങ്ങള്‍ കൂടി വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് ചെയര്‍മാന്റെ സാനിധ്യത്തില്‍ 13.07.2021 ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ജില്ലയില്‍ നിന്നുള്ള സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗം കൂടുന്നതിനും തീരുമാനിച്ചു.


Post a Comment

0 Comments