Latest News
Loading...

കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ BJP പ്രതിഷേധ ധർണ്ണ

കോവിഡ് വാക്സിൻ വിതരണത്തിൽ വിവേചനപരമായ നടപടി സ്വീകരിയ്ക്കുന്ന പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടേയും, പഞ്ചായത്ത് ഭരണാധികാരികളുടേയും നിയമ വിരുദ്ധമായ നടപടികൾക്കെതിരെ ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി .

.ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ സെക്രട്ടറി വി സി അജികുമാർ ധർണ്ണാസമരം ഉദ്ഘാടനം ചെയ്തു . 

.ബി ജെ പി പൂഞ്ഞാർ നി. മ. ഉപാദ്ധ്യക്ഷൻമാരായ ആർ. സുനിൽകുമാർ ,പി വി ലാലി പൂത്തേട്ട് , കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സോമരാജൻ ആറ്റുവേലിൽ, കെ എസ് വിനോദ് കിഴക്കാത്ത്, എം വി .പ്രദീപ് കുമാർ മാളിയേക്കൽ, പി.വി സലിമോൻ പൂത്തേട്ട് , വർഗീസ് പുന്ന മണ്ണിൽ,വേണുഗോപാൽ കോട്ടയിൽ, തങ്കമ്മ സണ്ണി വെട്ടു വയലിൽ തുടങ്ങിയവർ സംസാരിച്ചു



Post a Comment

0 Comments