Latest News
Loading...

ഹൃദ്രോഗിയായ കുരുന്ന് കരുണയുള്ളവരുടെ കനിവു തേടുന്നു

ജന്മനാ ഹൃദ്രോഗിയായ കുരുന്ന് ചികില്‍സയ്ക്കായി കരുണയുള്ളവരുടെ കനിവു തേടുന്നു. തിടനാട് സ്വദേശി തുണ്ടിയില്‍ കുന്നുംപുറം ബെന്നി ജോസഫിന്റെ മകള്‍ അഞ്ചു വയസുകാരി അലോന ആണ് കരുണയുള്ളവരുടെ കരുതല്‍ തേടുന്നത്.


.ജന്മനാ ഹൃദ്രോഗിയായ അലോന നിലവില്‍ കോട്ടയം ഇഎസ്‌ഐയില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലാണ്. ഹൃദയം മാറ്റി വയ്ക്കുക മാത്രമാണ് പോംവഴി. ഈ ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപ ചെലവു വരും.

പിതാവ് ബെന്നി രണ്ടു വര്‍ഷം മുന്‍പു സ്‌ട്രോക്ക് വന്നതിനാല്‍ പണിക്കു പോകാന്‍ സാധിക്കാത്ത ആളാണ്. ഇതുമൂലം ഏറെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് ഈ കുടുംബം കടന്നു പോകുന്നത്.

.ഇവര്‍ക്ക് കയറി കിടക്കാന്‍ നല്ലൊരു വീടു പോലും സ്വന്തമായില്ല. എത്ര ചെറിയ തുകയായാലും നല്‍കി കരുണയുള്ളവര്‍ കരംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Google Pay – 8606733757

Account Details

Name: Benny Joseph
Account Number: 31826806411
IFSC Code: SBIN0008672


Post a Comment

0 Comments