Latest News
Loading...

ളാലം തോട്ടില്‍ കുളിക്കാനിറങ്ങിയ മണിപ്പൂരി സ്വദേശികള്‍ ഒഴുക്കില്‍പെട്ടു.

പാലായില്‍ ളാലം തോട്ടില്‍ കുളിക്കാനിറങ്ങിയ മണിപ്പൂരി സ്വദേശികള്‍ ഒഴുക്കില്‍പെട്ടു. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരായ രണ്ട് സ്ത്രീകളും പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തോട്ടിലിറങ്ങുന്നതിനിടെ ശക്തിയേറിയ ഒഴുക്കില്‍പെടുകയായിരുന്നു. 

പാലായിലെ സ്റ്റേഡിയത്തിന് സമീപത്തുണ്ടായിരുന്ന കായികാധ്യാപകര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പാലാ ഫയര്‍ഫോഴ്‌സെത്തിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. 


വെള്ളത്തില്‍ മുങ്ങിപ്പോയ ഒരാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് തോട്ടില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.


Post a Comment

0 Comments