Latest News
Loading...

എലിക്കുളം പഞ്ചായത്ത് 14-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന്

എലിക്കുളം ഗ്രാമപഞ്ചായത്ത് 14 വാര്‍ഡിലെ(ഇളങ്ങുളം) ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ന്  നടത്തും.  നാമനിർദേശ പത്രിക  ജൂലൈ 23 വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 26 ന് നടത്തും . സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 28 ആണ് .


.വോട്ടെണ്ണൽ ഓഗസ്റ്റ് 12 ന് നടക്കും. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

എലിക്കുളം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് അംഗമായിരുന ജോജോ ചീരാംകുഴി നിര്യാതനായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് . വിമത സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ജോജോയുടെ മല്‍സരം. ജനുവരി മൂന്നിനായിരുന്നു മരണം സംഭവിച്ചത്.

.
.ജോജോയ്ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രോഗം കലശലായി മരണം സംഭവിച്ചത്. 

പഞ്ചായത്ത് അംഗമായി ഒരു മാസം പിന്നിടുംമുന്‍പാണ് ജോജോയുടെ മരണം.


Post a Comment

0 Comments