Latest News
Loading...

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് : ടാറിംഗ് മാത്രമായി ടെണ്ടര്‍ ചെയ്യണം. അഡ്വ. ഷോണ്‍ ജോര്‍ജ്ജ്


ഈരാറ്റുപേട്ട വാഗമണ്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നതിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63.99 കോടിയുടെ ഭരണാനുമതി 2017 ല്‍ ലഭ്യമായതാണ്. റോഡിന്റെ സ്ഥലമേറ്റെടുക്കലിനായി 4.458 കോടി രൂപയുടെയും അനുമതി ലഭിച്ചിരുന്നു. പ്രസ്തുത റോഡിന്റെ ടാറിംഗിനുമാത്രമായി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാപഞ്ചായത്തഗം അഡ്വ. ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. 


സ്ഥലം ഏറ്റെടുപ്പുനടപടികള്‍ പൂര്‍ത്തിയാക്കി ഈ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും നടപടി പൂര്‍ത്തിയാക്കി റോഡുനിര്‍മ്മണം ആരംഭിക്കുന്നതിന് ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും എടുക്കും. അക്കാലമത്രയും റോഡുഗതാഗതയോഗ്യമല്ലാതെ തുടരുന്ന സാഹചര്യമുണ്ടാകും. കിഫ്ബി മാനദണ്ഡപ്രകാരം 7 മീറ്റര്‍ ടാറിംഗിനുള്ള സ്ഥലം ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. അത് അന്ന് പൊതുമരാമത്തു മന്ത്രിയായിരുന്ന ജി.സുധാകരന്‍ നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.  


സ്ഥലം ഏറ്റെടുപ്പുനടപടികള്‍ക്ക് സമാന്തരമായിത്തന്നെ 25 കിലോ മീറ്റര്‍ ടാറിംഗിനായി 25 കോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നടപടികള്‍ തുടങ്ങുവാന്‍ കഴിഞ്ഞ ജനുവരി മാസത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഇതിന്‍പ്രകാരം അടിയന്തിരമായി ബി.എം. ബി.സി. ടാറിംഗ് നടത്തി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.


കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി പി.സി. ജോര്‍ജിനുനേരെ നടന്ന കുപ്രചരണങ്ങല്‍ക്കുള്ള മറുപടിയാണ് കേരള നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി നടത്തിയ പ്രസ്ഥാവന. തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹത്തിനെതിരെ വൃത്തികെട്ട രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തിയ ഇടതു നേതാക്കള്‍ മാപ്പുപറയണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments