Latest News
Loading...

"Tax Pay Back" സമരം നടത്തി യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി

തിടനാട് : പെട്രോൾ പമ്പിൽ എത്തിയ വാഹന ഉടമകൾക്ക് ഒരു ലിറ്റർ ഇന്ധനത്തിന്റെ കേന്ദ്ര - സംസ്ഥാന നികുതി പണം തിരികെ നൽകികൊണ്ടാണ് തുടർച്ചയായ ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. മണ്ഡലം പ്രസിഡണ്ട് അനുരൂപ് ആദ്യക്ഷത വഹിച്ചു.

 ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഉത്പനങ്ങൾക്ക് നികുതി വാങ്ങിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന റെക്കോർഡിന് ഉടമയായി നരേന്ദ്ര മോദി ഇന്ന് മാറിയിയിരിക്കുന്നുവെന്നും, പെട്രോളിയം ഉത്പന്നങ്ങൾ GST യുടെ പരിധിയിൽ കൊണ്ടു വരണമെന്നും യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ഡിസിസി മെംബർ വർക്കിച്ചൻ വയംപോത്തനാൽ ആവശ്യപ്പെട്ടു.

കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്  സുരേഷ് കലയിൽ , പഞ്ചായത്ത് മെംബർ A C രമേശ് സർ , യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടോം തുരുത്തിയിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് ജിബി ജേക്കബ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ സോണി ഡൊമിനിക്, ടോണി ഡൊമിനിക്, അഷർ ഉഴുതുവാൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments