Latest News
Loading...

നീലൂർ വാട്ടർ സപ്ലൈ സ്കീം വിപുലീകരിച്ച് കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തും. മന്ത്രി റോഷി അഗസ്റ്റ്യൻ


പാലാ: 2013-ൽ മുൻ മന്ത്രി കെ.എം.മാണി ബജറ്റിൽ തുക വകയിരുത്തി വിഭാവനം ചെയ്ത് 63 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമാക്കി  കടനാട്ടിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റിനായി ഭൂമിയും ഏറ്റെടുത്ത് തുടങ്ങി വച്ച നീലൂർ വാട്ടർ സപ്ലെ സ്കീം കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തിയും സംഭര ണശേഷിയും വിതരണ ശേഷിയും വർദ്ധിപ്പിച്ചും നടപ്പാക്കുമെന്ന് ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്ത്യൻ അറിയിച്ചു.


പദ്ധതിക്കായി കടനാട് പഞ്ചായത്തിൽ 1.73 ഏക്കർ സ്ഥലം 2.43 കോടി മുടക്കി ഏറ്റെടുത്തിട്ടുമുള്ളതായി മന്ത്രി പറഞ്ഞു.
ഇന്ന് ഇടുക്കിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ പാലായിൽ എത്തിയ മന്ത്രിക്ക് പാലാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളും എൽ.ഡി.എഫ് നേതാക്കളും വിവിധ സംഘടനകളും  ചേർന്ന് നൽകിയ നിവേദനത്തിലുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നീലൂർ പദ്ധതി വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി വിശദമായ ഡി. പി. ആർ തയ്യാറാക്കുവാൻ നിർദ്ദേശിക്കുമെന്നും പാലാ മേഖലയിലെ എല്ലാ മേഖലകളിലും കുടിവെളള എത്തിക്കുന്ന വിധം പദ്ധതി രൂപകല്പന ചെയ്യുന്നതിന് വിപുലമായ യോഗം ചേർന്ന് പദ്ധതികൾക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.

2024 ലോടെ എല്ലാവർക്കും ശുദ്ധജലം നൽകുക എന്നതാണ് ഗവ: നയമെന്നും മന്ത്രി അറിയിച്ചു. ജലജീവൻ പദ്ധതിയുമായി ബന്ധപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.ഇതിനായി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. പരമാവധി വില്ലേജുകൾക്ക് പ്രയോജനo ലഭിക്കും വിധമായിരിക്കും പദ്ധതിയുടെ വിപുലീകരണം.

നീലൂർ പദ്ധതി നിർത്തലാക്കപ്പെട്ടു എന്ന പ്രചാരണം ശരിയല്ല. മുൻപ് തയ്യാറാക്കിയിരുന്നതിൽ നിന്നും സംഭരണ ശേഷിവർദ്ധിപ്പിക്കണമെന്നും കൂടുതൽ മേഖലകൾക്ക് പ്രയോജനപ്പെടുത്തപ്പെടണം എന്ന ജനകീയ ആവശ്യം മുൻനിർത്തിയുമാണ് പദ്ധതി ടെൻഡർ നടപടികളിലേക്ക് നീങ്ങുവാൻ വൈകിയതെന്നും മന്ത്രി പറഞ്ഞു. 


ഇടുക്കി പദ്ധതിയിലെ വെള്ളം മീനച്ചിലാറ്റിൽ കൂടി എത്തിക്കുന്ന തുരങ്ക പദ്ധതിയും പ്രത്യേകം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മീനച്ചിലാറ്റിലെ വെള്ളപൊക്ക നിവാരണ പദ്ധതികളും റിവർ വാലി പദ്ധതിയോടൊപ്പം നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ജനപ്രതിനിധികളായ ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു ജോൺ, റൂബി ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളി പ്ലാക്കൽ, പി.എം മാത്യു ,എൽ ഡി .എഫ് നേതാക്കളായ ഫിലിപ്പ് കുഴികുളം, ലാലിച്ചൻ ജോർജ്, കുര്യാക്കോസ് ജോസഫ്, പ്രൊഫ. ലോപ്പസ് മാത്യൂ, വി.ടി.തോമസ്, എന്നിവരും വിവി ധ സം ഘ ട നാ നേതാക്കളായ സാജൻ തൊടുക, കുര്യാക്കോസ് ജോസഫ്, കെ.ഒ. രഘുനാഥ്, ബേബി ഊമ്പുകാട്ട്, ടോബിൻ കണ്ട നാട്ട്, ബിജു പാലൂ പടവൻ, ജയ്സൺമാന്തോട്ടം,  എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

Post a Comment

0 Comments