Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പുസ്തകങ്ങൾ കൈമാറി

 കുഞ്ഞുണ്ണിമാഷിന്റെ വാക്യങ്ങൾ ആയ വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും എന്ന ആശയത്തെ മുൻനിർത്തി ., തിടനാട് യൂത്ത് ഫ്രണ്ട് എം ഉം, കെ എസ് സി. എം, ന്റെയും അഭിമുഖ്യത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളില ഹെഡ്മാസ്റ്റർ സാബു സാറിന്  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. 

യോഗത്തിൽ തിടനാട് മണ്ഡലം പ്രസിഡണ്ട് ഔസേപ്പച്ചൻ വെളുക്കുന്നേൽ, പഞ്ചായത്ത് പ്രസിഡണ്ട് വിജി വെളുക്കുന്നേൽ,മിനി സാവിയോ,ഷെറിൻ പെരുമകുന്നേൽ, ദേവസ്യാച്ചൻ പുളിക്കൽ അജോ സിബി അബേഷ് അലോഷ്യസ്, അധ്യാപകർ അനധ്യാപകർ PTA ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കുചേർന്നു. അതിന് ശേഷം യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ 10 വീടുകളിൽ കുട്ടികളുടെ വായന ശീലം വളത്തുന്നതിന് ചെറുകഥകളും ലേഖനങ്ങളും അടങ്ങിയ പുസ്തകങ്ങൾ കൈമാറി

 നേതൃത്വം നൽകിയത് യൂത്ത് ഫ്രണ്ട് എം തിടനാട് മണ്ഡലം പ്രസിഡണ്ട് ഷെറിൻ പെരുമാകുന്നേൽ, ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ , വൈസ് പ്രസിഡന്റ്‌ അജോ സിബി, കെ എസ് സി എം സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ്, ജോ പേഴുകട്ടിൽ

Post a Comment

0 Comments