Latest News
Loading...

പരിസ്ഥിതിദിനത്തിൽ മന്ത്രിമാർക്ക് കത്തെഴുതാൻ അംബികയിലെ കുരുന്നുകൾ


ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്കൂൾ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ ആചരണ സമ്മേളനം ഓൺലൈനിൽ നടക്കുമെങ്കിലും വിദ്യാർത്ഥികൾ അവരുടെ വീടുകൾ ചെടികൾ നട്ടു ചിത്രങ്ങൾ സ്കൂളിലേക്ക് അയക്കുന്നതാണ്. കൂടാതെ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ പഞ്ചായത്ത് പ്രസിഡന്റിനും യു.പി.ക്ലാസുകളിലെ കുട്ടികൾ സംസ്ഥാന കൃഷി മന്ത്രിക്കും, ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾ കേന്ദ്ര പരിസ്ഥിതി മന്ത്രിക്കുമാണ് കത്തുകൾ എഴുതുന്നത്. തങ്ങൾ പരിസ്ഥിതി ദിനത്തിൽ നടുന്ന വൃക്ഷത്തൈ തങ്ങൾ തന്നെ സംരക്ഷിക്കുമെന്നും, അടുത്ത വർഷം ഇതേ ദിവസം തങ്ങൾ നട്ട തൈകളുടെ ഒരു വർഷമായ ഫോട്ടോ എടുത്ത് താങ്കൾക്ക് അയച്ചു തരുമെന്നുമാണ് കത്തിലെ സൂചന.


ഇതോടനുബന്ധിച്ച് ജൂൺ 5 ന് രാവിലെ 10 മണിക്ക് ഓൺലൈനായി നടക്കുന്ന സമ്മേളനം പരിസ്ഥിതി പ്രവർത്തകനും മീനച്ചിൽ നദീ സംരക്ഷണസമിതി ജനറൽ സെക്രട്ടറിയുമായ എബി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യും. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ആർ സുരേഷ് IFS മുഖ്യപ്രഭാഷണം നടത്തും.

ഭൂപോഷണയജ്ഞത്തിന്റെ രാമപുരം മേഖലാ സംയോജകൻ സി.പി. രാജേഷ് സന്ദേശം നൽകും. 

മീനച്ചിൽ നദീ സംരക്ഷണസമിതി പ്രവർത്തനങ്ങളുമായി കൂട്ടുചേർന്നു കൊണ്ട് മഴയുടെ അളവ് സംബന്ധിച്ച പ്രാദേശികമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിലെമ്പാടും

മഴമാപിനി സ്ഥാപിച്ചുവരുന്നതിന്റെ ഭാഗമായി സ്കൂളിലും അന്നേദിവസം മഴമാപിനി സ്ഥാപിക്കുകയും വിവരങ്ങൾ സംഘടനയെ കൃത്യമായി അറിയിക്കുകയും ചെയ്യും. 

ഗ്രാമചേതനാ സോഷ്യൽ വെൽഫെയർ സൊസെറ്റിയുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്




Post a Comment

0 Comments