Latest News
Loading...

കേരളാ കോൺഗ്രസിലേക്ക്(M)ലേക്ക് കൂടുതൽ ആൾക്കാർ കടന്നുവരും. ജോസ്.കെ.മാണി


ഈരാറ്റുപേട്ട:കേരളാ കോൺഗ്രസിലേക്ക്(എം)
ലേക്ക് കോൺഗ്രസ്‌ ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടിയിൽനിന്നും കൂടുതൽ ആൾക്കാർ കടന്നുവരുമെന്നും, അതുപോലെതന്നെ പാലായിൽ താൻ മത്സരിക്കാൻ എടുത്ത തീരുമാനം പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറ്റവും അനുയോജ്യമായമാണെന്ന് മനസിലാക്കിയാണ് തിരഞ്ഞെടുത്തതെന്നും, താൻ പരാജയപ്പെട്ടാലും പാർട്ടിയുടെ മറ്റ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുന്നതിനുവേണ്ടിയാണ്‌ പാലായിൽ തന്നെ മത്സരിക്കാൻ താൻ തീരുമാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേരളാ കോൺഗ്രസ്‌ (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി സൂം കോൺഫറൻസിലൂടെ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളാ കോൺഗ്രസ്‌(എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ:സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.പാർട്ടി ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം,പൂഞ്ഞാർ എം.എൽ.എ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ,സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം ജോർജുകുട്ടി അഗസ്തി, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല, കെ. എസ്.സി സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷിയ്‌സ്‌,സംസ്ഥാന കമ്മറ്റി യംഗങ്ങളായ തോമസുകുട്ടി മുതുപുന്നക്കൽ, തോമസ് കട്ടക്കൽ,ഔസേപ്പച്ചൻ വെള്ളൂക്കൂന്നേൽ,തോമസ് പുളിക്കൽ,അഡ്വ:ജസ്റ്റിൻ കടപ്ലാക്കൽ,ജോസ് കാനാട്ട്,മിനി സാവിയോ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡയസ് കൊക്കാട്ട്, സോജൻ ആലക്കുളം,കെപി സുജീലൻ,കേരളാ യൂത്ത്(എം)ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്‌ ജാൻസ് വയലിക്കുന്നേൽ, കെ.എസ്.സി (എം)നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ചെമ്മരപ്പള്ളി,വനിതാ കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോളി ഡൊമിനിക്,കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ്. ആന്റണി,പാർട്ടി മണ്ഡലം പ്രസിഡന്റ്‌മാരായ ചാർളി കോശി, ബിജോയ്‌ മുണ്ടുപാലം, പി.ജെ സെബാസ്റ്റ്യൻ, വക്കച്ചൻ പാമ്പ്ലാനിയിൽ,ദേവസിയാച്ചൻ വാണിയപ്പുര,അഡ്വ:ജെയിംസ് വലിയവീട്ടിൽ,
കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജോളി മടുക്കക്കുഴി, ഇസഡ് ജേക്കബ്,കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ ജോർഡിൻ കിഴക്കേത്തലക്കൽ,അൻസാരി പാലിയംപറമ്പിൽ, സംസ്കാരിക വേദി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ബാബു.ടി. ജോൺ ,ബിജി കല്ലങ്ങാട്ട്‌,എ. കെ നാസർ,ജോസ് നടുപ്പറമ്പിൽ,അജിവെട്ടുകല്ലാംകുഴി,മോളി ദേവസ്യ,റെജി ഷാജി,ഷോജി അയലുക്കുന്നേൽ,സാബു കലാപ്പറമ്പിൽ,സന്തോഷ്‌ കുഴിക്കാട്ടു,റോയി വിളക്കുന്നേൽ,ജെയ്സൺ കുന്നത്തുപുരയിടം,ജോബി ജോബ്,ചാക്കോ തുണിയാംപാറ, ജോയ് എബ്രഹാം,, അനിയച്ചൻ മൈലപ്ര,ജോമി വെള്ളമുണ്ടയിൽ,എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments