Latest News
Loading...

ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

  ഗർഭിണിയായിരുന്ന മേവട വാഴക്കാട്ടു വീട്ടിൽ അഹല്ല്യ പാലാ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2021 മാർച്ച് 21 ന് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മരണമടഞ്ഞതെന്ന ബന്ധുക്കളുടെ പരാതിയിൽ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തെങ്കിലും കേസന്വേഷണം ഇതു വരെയെങ്ങും എത്തിയിട്ടില്ല. 

അന്വേഷണം നടത്തി എത്രയും പെട്ടെന്ന് കുറ്റക്കാർക്കെതിരെ നടപടികളെടുത്തില്ലെങ്കിൽ നിയമ നടപടികളുൾപ്പെടെയുളള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് നടത്തിയ ഓൺലൈൻ മീറ്റിംഗിൽ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പറഞ്ഞു. 

പ്രസിഡണ്ട് S ശങ്കർ, കൂരോപ്പട പഞ്ചായത്തു സമിതി പ്രസിഡണ്ട് PR രാജേഷ്, ജനറൽ സെക്രട്ടറി ഹരികുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments