Latest News
Loading...

കവിത സമാഹാരം പ്രകാശനം ചെയ്തു.

ഈരാറ്റുപേട്ട: ലക്ഷദ്വീപിലെ യുവ കവി അബു അന്ത്രോത്ത് എഴുതി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പ്രസിദ്ധീകരിച്ച 'ഫഖീർ പറഞ്ഞത് ' എന്ന കവിത സമാഹാരം നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ പ്രകാശനം ചെയ്തു.

സാഹിത്യ സംഘം പ്രസിഡന്റും എഴുത്തുകാരനുമായ ഇസ്മത്ത് ഹുസൈൻ ലക്ഷദ്വീപ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പീർ മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. പി.എം മുഹ്സിൻ സ്വാഗതം പറഞ്ഞു.
ആശംസകൾ എ എം.റഷീദ്, കെ.എം. ജാഫർ ,വി.എം.എ സലാം, റാഷിദ് ഖാൻ', കെ.പി.താഹ, മുഹമ്മദ് മർസദ് എന്നിവർ സംസാരിച്ചു.




Post a Comment

0 Comments