Latest News
Loading...

പെട്രോൾ ഡീസൽ വില വർധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.


തലനാട് : തുടർച്ചയായി ജനദ്രോഹ നടപടികൾ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് ഉയർന്ന പെട്രോൾ ഡീസൽ പാചക വാതക വില റദ്ധാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് തലനാട് - അടുക്കം കവലയിൽ യൂത്ത്ഫ്രണ്ട് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽന്റെ അധ്യക്ഷതയിൽ ധർണ്ണ നടത്തി.കേരളകോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

തുടർച്ചയുള്ള വില വർധന കേന്ദ്രസർക്കാർ പിൻവലിച്ചില്ലെങ്കിൽ തുടർപ്രശോഭങ്ങൾക് മണ്ഡലത്തിൽ ഉടനീളം നേതൃത്വം നൽകുമെന്ന് യൂത്ത്ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽ പറഞ്ഞു.

യൂത്ത്ഫ്രണ്ട് എം തലനാട് മണ്ഡലം വൈസ് പ്രസിഡന്റ്‌ സുനിൽ കിഴക്കേടത്ത്,സച്ചിൻ സി ഗോപിനാഥ്, ജഗന്നാഥൻ, ക്രിസ്റ്റിൻ കുര്യൻ,തുടങ്ങിയവർ ധർണ്ണക്കു നേതൃത്വം നൽകി.

Post a Comment

0 Comments