Latest News
Loading...

ചാരായം കൈവശം വെച്ച മീനച്ചില്‍ സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയില്‍


പാലാ മീനച്ചില്‍ ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ അരുണ്‍ വിശ്വനാഥനെ (26) ചാരായവുമായി എക്‌സൈസ് സംഘം പിടികൂടി. ഐബി പ്രിവന്റീവ് ഓഫീസര്‍ അരുണ്‍ സി ദാസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിനിടയിലാണ് 1  ലിറ്റര്‍ ചാരായം കണ്ടെത്തിയത്. 

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കള്ളവാറ്റ് നടക്കാന്‍ സാധ്യത കണക്കിലെടുത്ത് എക്‌സൈസ് സംഘം റേഞ്ച് പരിധിയില്‍ നീരീക്ഷണം വ്യാപകമാക്കിയിരുന്നു. ബി ആനന്ദ് രാജ് , കണ്ണന്‍ സി, ഷിബു ജോസഫ് , നന്ദു എം.എന്‍ ,ടോബിന്‍ അലക്‌സ് , ഷെബിന്‍ ടി മാര്‍ക്കോസ്, പ്രണവ് വിജയ്, സിനി ജോണ്‍ , എക്‌സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ ടി.ജി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.

Post a Comment

0 Comments