Latest News
Loading...

പാലാ നഗരസഭയിൽ "ജനകീയ ഹോട്ടൽ 2021 പ്രവർത്തനം തുടങ്ങി. 3 നേരവും ഭക്ഷണം


പാലാ നഗരസഭയിൽ 12 മണി മുതൽ 2 മണി വരെ മാത്രം പ്രവർത്തിച്ചിരുന്ന ന്യായവില ഭക്ഷണശാലയിൽ ഇന്നുമുതൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണത്തിന് സൗകര്യമൊരുക്കി പാലാ നഗരസഭ. ജനകീയ ഹോട്ടൽ- 2021 എന്ന് പേര് നൽകിയാണ് ഭക്ഷണവിഭവങ്ങളുടെ കലവറ പാലാ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

      ജനകീയ ഹോട്ടലിന്റെ ഉദ്ഘാടന കർമ്മം നഗരപിതാവ്  ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ  സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബൈജു കൊല്ലംപറമ്പിൽ സ്വാഗതമാശംസിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി ബിന്ദു മനു,  ഷാജു വി തുരുത്തൻ,  തോമസ് പീറ്റർ എന്നിവർക്കൊപ്പം കൗൺസിലർമാരായ ശ്രീമതി ലീന സണ്ണി, ശ്രീമതി ബിജി ജോജോ, പ്രൊഫസർ സതീഷ് ചൊള്ളാനി, അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം, ശ്രീമതി ആനി ബിജോയ്, ശ്രീമതി ലിസികുട്ടി മാത്യു, ശ്രീമതി മായാ രാഹുൽ, ശ്രീ സാവിയോ കാവുകാട്ട്, ശ്രീ ജിമ്മി ജോസഫ്, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ശ്രീകല എന്നിവർ സംബന്ധിച്ചു..



       5രൂപ നിരക്കിൽ രാവിലെ 7 മണി മുതൽ 10 മണി വരെ പ്രഭാത ഭക്ഷണവും, 12 മണി മുതൽ 2 മണി വരെ 20 രൂപ നിരക്കിൽ വെജി.ഉച്ച ഊണും , നാലു മണി മുതൽ 7 മണി വരെ 30 രൂപ നിരക്കിൽ ചപ്പാത്തിയും കറിയും ആണ് വിഭവങ്ങൾ.

 സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കുടുംബശ്രീ അംഗങ്ങളുടെ മേൽനോട്ടത്തിലും കൂട്ടായ്മയിലുമാണ് ഈ ജനപ്രിയ ജനകീയ ഹോട്ടൽ പാലായിൽ പ്രവർത്തിക്കുന്നതെന്ന്‌ ചെയർമാൻ അറിയിച്ചു.

Post a Comment

0 Comments