Latest News
Loading...

കോവിഡ് യാത്രക്ക് സ്വന്തം വാഹനം വിട്ട് നൽകി യുവാവ് മാതൃകയാകുന്നു.


കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണും
കൂടി വന്നതോടെ യാത്രക്ക് ടാക്സി വാഹനങ്ങൾ കിട്ടാതെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് വേണ്ടി വാഹനം
വിട്ട് നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് യുവാവ് മാത്യകയായത്.ഈരാറ്റുപേട്ട കാരക്കാട് സ്വദേശിയും ടീം വെൽഫെയർ ജില്ലാ ലീഡറുമായ കൊട്ടുകാപള്ളിയിൽ യൂസഫ് ഹിബയാണ് സ്വന്തമായി വാഹനം ഓടിച്ച് പകലന്തിയോളം സേവനം നടത്തുന്നത്. കോവിഡിൽ പ്രയാസപെടുന്ന രോഗികൾക്ക് സൗജന്യമായി ഓടുന്നതിനായി പല വാഹനങ്ങൾ അന്വഷിച്ചിട്ടും ലഭിക്കാതെ വന്നതോടെയാണ് സ്വന്തമായ ഡാറ്റ്സൺ ഗോ വാഹനം പ്രോട്ടോക്കാൾ പാലിച്ച് റെഡിയാക്കി നിരത്തിലിറക്കിയത്.

കഴിഞ്ഞ ഒരാഴ്ചയായി നൂറിലധികം പേർക്ക് വാഹന സർവ്വീസ് ആശ്വാസമായി 
ഒന്നാം കോവിഡ് കാലത്തും പ്രളയകാലത്തും കുടിവെള്ള പ്രശ്നങ്ങളിലെല്ലാം മാതൃക പരമായ ഇടപെടലുകൾ നടത്തുന്ന യൂസഫ് നാട്ടിൽ ഏവർക്കും സുപരിചിതനാണ്.
കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതിന് ശേഷം വാഹനം കൂടുതലായി സാനിട്ടേഷൻ ചെയ്യുന്നത് വാഹനത്തിന് തകരാറാണങ്കിലും അതൊന്നും കാര്യമാക്കുന്നില്ലന്നാണ് യൂസഫ് പറയുന്നത്.

Post a Comment

0 Comments