Latest News
Loading...

മോഹന്‍ലാലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് പാലാ MLA മാണി സി കാപ്പന്‍റെ സാന്നിധ്യത്തില്‍ AKMFCWA PALA AREA COMMITTEE 61 ഫലവൃക്ഷത്തൈകള്‍ നട്ടു. കഴിഞ്ഞവര്‍ഷവും സംഘടന 60 വൃക്ഷത്തൈകള്‍ നട്ടിരുന്നു.


AKMFCWA KOTTAYAM DISTRICT PRESIDENT അരുണ്‍ ടോം, STATE EXECUTIVE MEMBER നോയല്‍ DISTRICT EXECUTIVE MEMBER അഖില്‍ സി നന്ദന്‍, AREA COMMITTEE സെക്രട്ടറി റിനു വള്ളിക്കാപ്പില്‍, AREA COMMITTE ഭാരവാഹി ജിഷ്ണു എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത സിനിമ താരം ചാലി പാലായും MLA ക്കും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും ഒപ്പം വൃക്ഷത്തൈ നട്ട് പരിപാടിയില്‍ പങ്കാളിയായി. 

ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരാധകരെ മോഹന്‍ലാല്‍ നേരിട്ട് ഫോണിലൂടെ തന്‍റെ അഭിനന്ദവും സന്തോഷവും അറിയിച്ചു. നാടിന്‍റെ നന്മക്ക് വേണ്ടിയുള്ള നല്ല പദ്ധതികള്‍ക്കും എന്നും കൂടെയുണ്ടാവുന്നതിന് മാണി സി കാപ്പനോട് മോഹന്‍ലാല്‍ പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

കഴിഞ്ഞവര്‍ഷവും ഇതേ ദിവസം AKMFCWA PALA MLA യുടെ നേതൃത്വത്തില്‍ 60 വൃക്ഷത്തൈകള്‍ നട്ടിരുന്നു. 

Post a Comment

0 Comments