Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ വഴിക്കടവ് പ്രദേശത്ത് കാറ്റിൽ വൻനാശം

 തീക്കോയി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പെട്ട വഴിക്കടവ് പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. വഴിക്കടവ് ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള ഡയറി ഫാം, വൈക്കോൽ പുര, കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയവയുടെ നൂറ്റമ്പതോളം ആസ്ബറ്റോസ് ഷീറ്റുകളും, കൃഷികളും നശിക്കുക യുണ്ടായി. ഏകദേശം അൻപതു ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്നും  കഴിഞ്ഞ  നാല്പത്  വർഷത്തിനിടെ ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭം സംഭവിച്ചിട്ടില്ലെന്നും  ആശ്രമം അധികാരികൾ പറഞ്ഞു.

 മിത്രാനികേതൻ ഹോസ്പിറ്റൽ കെട്ടിടത്തിന് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. വഴിക്കടവിൽ ഉള്ള പുരുഷോത്തമൻ നായർ  മുല്ലശ്ശേരിയിൽ, സ്റ്റീഫൻ പേഴും മുട്ടിൽ, തിരുമല കനി, ബെന്നി ഓലിക്കൽ, എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സി ജെയിംസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ്, ഓവർസിയർ  നജീബ, വില്ലേജ് അസിസ്റ്റന്റ് സജി തുടങ്ങിയവർ സന്ദർശിച്ചു. 

കെട്ടിടങ്ങൾക്കും വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചവർക്ക് അടിയന്തരസഹായം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികാരികൾ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു

Post a Comment

0 Comments