Latest News
Loading...

വെള്ളപ്പൊക്ക സാഹചര്യം ഉണ്ടായാൽ സൈറൺ മുഴക്കണമെന്നാവശ്യം



പാലാ: പാലായിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ജനങ്ങൾക്കും വ്യാപാരികൾക്കും അറിയിപ്പ് നൽകുന്നതിനായി സൈറൺ മുഴക്കാൻ നഗരസഭാധികൃതർ നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.

അടുത്തകാലത്തായി കനത്തമഴ തുടർച്ചയായി പെയ്യുകയും ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്യുമ്പോൾ പാലായിൽ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. പലപ്പോഴും വെള്ളപ്പൊക്കമുണ്ടായി കഴിഞ്ഞാണ് ഏറെ പേരും വിവരം അറിയുന്നത്. ഇത് വ്യാപാരികൾക്കും മറ്റും വൻ നാശനഷ്ടത്തിന് ഇടയാക്കാറുണ്ട്.  ഇതൊഴിവാക്കാനും വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത പാലിക്കാനും സൈറൺ മുഴക്കുന്നതുവഴി സാധിക്കും. സൈറൺ ജാഗ്രത നിർദ്ദേശം കേൾക്കുന്നവർക്ക് സൈറൺ എത്താത്ത സ്ഥലങ്ങളിലുള്ളവരെ വിവരം അറിയിക്കാനും അതുവഴി മുൻകരുതൽ നിർദ്ദേശം നൽകാനും സാധിക്കും.

Post a Comment

0 Comments