Latest News
Loading...

കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ സംവിധാനം വേണം : അഡ്വ. ഷോൺ ജോർജ്


കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് സംവിധാനം ഇല്ലാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുയാണ്. റബ്ബറും, മലഞ്ചരക്ക് ഉൽപ്പന്നങ്ങളും ഉൾപ്പടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിപണനം നടത്താനാകാതെ കെട്ടികിടന്ന് നശിക്കുകയാണ്. ഇതുമൂലം കാർഷിക മേഖല   വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും ഇത്തരം കടകൾ തുറക്കുന്നതിന് അനുമതി നൽകി കാർഷിക ഉൽപ്പന്നങ്ങളുടെ  വിപണനത്തിന് സൗകര്യം ചെയ്ത് നൽകണമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് സംസ്ഥാന സർക്കാരിനോട് ആവശ്യപെട്ടു..

Post a Comment

0 Comments