Latest News
Loading...

പരമാവധി ജനങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഷീബാ റാണി

മുത്തോലി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഷീബാ റാണിക്ക് സേവനം പ്രഹസനം അല്ല. തിരഞ്ഞെടുത്തു വിട്ട ജനങ്ങൾക്ക് നോവിൻ നേരം കരുതൽ ആവുകയാണ് മുത്തോലി പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ഷീബ റാണി. വാർഡിലെ പരമാവധി ജനങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഷീബാ റാണി ജനങ്ങളുടെ അവേശം ആയി മാറി.

കോവിഡിന്റെ കാലത്ത് പ്രവർത്തനം വാക്കുകളിൽ ഒതുക്കി നിർത്താതെ പ്രവർത്തിച്ചു കാണിച്ചു കൊടുക്കയാണ് ഇവിടുത്തെ മെമ്പർ. വാക്‌സിൻ നടപടി ക്രമങ്ങൾ മുതൽ , സൗജന്യ കിറ്റ് വിതരണം വരെ ഈ സ്നേഹചെപ്പിന്റെ ഭാഗമാവുകയാണ്. പതറാതെ തന്റെ കൂടെയുള്ളവരെ ചേർത്തു നിർത്തുക എന്ന മന്ത്രമാണ് ഈ സേവന മാതൃക  കാട്ടിത്തരുന്നത്.

പുലിയന്നൂർ അഞ്ചാം വാർഡിൽ ഭക്ഷ്യ കിറ്റ് വിതരണ ഉത്ഘാടനം വാർഡ് മെമ്പർ ഷീബാ റാണി നിർവഹിച്ചു.വേണുഗോപൽ V.S, റ്റി. ആർ നരേന്ദ്രൻ, സമ്പത്ത് വണ്ടാനത്ത്, എൻ. വാസുദേവൻ,സന്തോഷ് എ.ഡി, വിനോദ് മുന്നകര,സുനിൽ തെക്കലക്കാട്ടിൽ, അർജുൻ റാം ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments