Latest News
Loading...

കോവിഡ്: മുൻ കേരള ഗവർണർ ആർ.എൽ.ഭാട്ടിയ അന്തരിച്ചു


അമൃത്‌സർ: മുൻ വിദേശകാര്യമന്ത്രിയും കേരളത്തിന്റെ മുൻ ഗവർണറുമായിരുന്ന  ആർ.എൽ.ഭാട്ടിയ (100) അന്തരിച്ചു.

കോവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

23 ജൂൺ 2004 മുതൽ 10 ജൂലൈ 2008 വരെ കേരളത്തിന്റെ ഗവർണ്ണറായിരുന്നു.

അമൃത്‌സർ മണ്ഡലത്തിൽനിന്ന് ആറുതവണ ലോക്സഭാംഗമായി.

1972 ലാണ് അമൃത്‌സറിൽനിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 1980, 1985, 1992, 1996, 1999 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു.

രഘുനന്ദൻ ലാൽ ഭാട്ട്യ എന്നാണ് മുഴുവൻ പേര്.

2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷമാണ് അദ്ദേഹം കേരളത്തിന്റെ ഗവർണ്ണറായി ചുമതലയേറ്റത്. 2008 മുതൽ 2009 വരെ ബിഹാർ ഗവർണ്ണറായും സേവനമനുഷ്ടിച്ചു.

1975-1977 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു.

1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ ആയി. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി.

Post a Comment

0 Comments